Sunday, May 31, 2026

സി.പി.എം ഒരുമനയൂർ ലോക്കൽ സമ്മേളനം; പതാക ദിനം ആചരിച്ചു

ഒരുമനയൂർ: 24-ാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി ഒക്ടോബർ 16, 17 തീയതികളിൽ നടക്കുന്ന സി.പി.എം ഒരുമനയൂർ ലോക്കൽ സമ്മേളനത്തിനോടനുബന്ധിച്ച് പതാകദിനം ആചരിച്ചു. ഒരുമനയൂർ സമ്മേളന നഗരിയിൽ സി.പി.എം ഏരിയ കമ്മിറ്റി അംഗം കെ.വി ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി ജോഷി ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. എൽ.സി സെൻ്റർ കെ.വി രവീന്ദ്രൻ സ്വാഗതം പറഞ്ഞു. ലോക്കൽ കമ്മിറ്റി അംഗങ്ങൾ, ബ്രാഞ്ച് സെക്രട്ടറിമാർ, പാർട്ടി പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. 24 പതാകകൾ ഓരോ ബ്രാഞ്ചിൽ നിന്നും മുതിർന്ന പ്രവർത്തകർ ഉയർത്തി.എല്ലാ ബ്രാഞ്ചുകളിലും  ഓരോ പാർട്ടി പ്രവർത്തകരുടെ വീടുകളിലും  പതാക ദിനം ആചരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments