എളവള്ളി : പറയ്ക്കാട് ദേശത്ത് കഞ്ചാവ് വിൽപ്പന നടത്തിയിരുന്നയാൾ അറസ്റ്റിൽ. പുല്ലാണിപ്പറമ്പിൽ അരുൺ ഉത്തമ(27)നെയാണ് പാവറട്ടി സി.ഐ കെ.ജി കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇയാളുടെ വീട്ടിൽനിന്ന് 600 ഗ്രാം കഞ്ചാവ് പോലീസ് പിടിച്ചെടുത്തു.

