Monday, October 7, 2024

ഗുരുവായൂർ മാഞ്ചിറ റോഡിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ അജ്ഞാതൻ മരിച്ചു

ഗുരുവായൂർ: ഗുരുവായൂർ മാഞ്ചിറ റോഡിൽ അബോധാവസ്ഥയിൽ കുഴഞ്ഞുവീണു കിടക്കുന്ന നിലയിൽ കണ്ടെത്തിയ അജ്ഞാതനായ മധ്യവയസ്ക്കൻ മരിച്ചു. 55 വയസ്സ് പ്രായം തോന്നിക്കുന്നയാളെ ഇന്ന് രാവിലെ 11 മണിയോടെയാണ് ഗുരുവായൂർ മാഞ്ചിറ റോഡിൽ അബോധാവസ്ഥയിൽ കുഴഞ്ഞുവീണ് കിടക്കുന്ന നിലയിൽ കണ്ടത്. തുടർന്ന് ഇയാളെ ഗുരുവായൂർ ആക്ട്സ് ആംബുലൻസിൽ ആദ്യം ചാവക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പിന്നീട് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇയാൾ മരണപ്പെട്ടതായി ഡോക്ടർമാർ അറിയിച്ചു. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഗുരുവായൂർ ടെമ്പിൾ പോലീസ് സ്റ്റേഷനിലോ താഴെ കാണുന്ന മൊബൈൽ നമ്പറിലോ വിവരം അറിയിക്കണം. 

ടെമ്പിൾ പോലീസ് സ്റ്റേഷൻ – 0487 2556362          എസ്.ഐ ജൈസൻ 9446873265

RELATED ARTICLES
- Advertisment -

Most Popular

Recent Comments