Thursday, October 3, 2024

ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പാലിയേറ്റീവ് നേഴ്സിൻ്റെ ഒഴിവ്; കൂടിക്കാഴ്ച ഒക്ടോബർ 7 ന്

ചാവക്കാട്: ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പാലിയേറ്റീവ് നേഴ്സിൻ്റെ ഒഴിവിലേയ്ക്ക് കൂടിക്കാഴ്ച നടത്തുന്നു. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യതകൾ പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും ഇവയുടെ ശരിപകർപ്പുകളും സഹിതം ഒക്ടോബർ 7 തിങ്കളാഴ്ച രാവിലെ 11.30 മണിക്ക് താലൂക്ക് ആശുപത്രിയിലെ കോൺഫറൻസ് ഹാളിൽ ഹാജരാകണം. ആരോഗ്യ വകുപ്പിൻ്റെ അംഗീകാരമുള്ള സ്ഥാപനത്തിൽ നിന്ന് ഒന്നര വർഷത്തെ ഓക്സിലറി നഴ്സിംഗ് ആൻ്റ് മിഡ് വൈഫറി കോഴ്സ് (ANM) പാസ്സായിരിക്കണം. അല്ലെങ്കിൽ ജനറൽ നഴ്സിംഗ് വൈഫറി കോഴ്സ് (GNM / BSc Nursing) പാസ്സായിരിക്കണം. കൂടാതെ, ആരോഗ്യ വകുപ്പിന്റെ അംഗീകാരമുള്ള സ്ഥാപനത്തിൽ നിന്ന് 3 മാസത്തെ BCCPAN കോഴ്സ് അല്ലെങ്കിൽ ആരോഗ്യ വകുപ്പിൻറെ അംഗീകാരമുള്ള സ്ഥാപനത്തിൽ നിന്ന് 3 മാസത്തെ CCC PAN കോഴ്സ് പാസ്സായിട്ടുള്ളവർക്ക് മുൻഗണന നൽകുന്നതാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments