Wednesday, October 2, 2024

ഒരുമനയൂർ ഗ്രാമപഞ്ചായത്ത് ശുചീകരണ ജനകീയ ക്യാമ്പയിൻ സംഘടിപ്പിച്ചു

ഒരുമനയൂർ: ഒരുമനയൂർ ഗ്രാമപഞ്ചായത്ത് ഗാന്ധിജയന്തി ദിനത്തിൽ ശുചീകരണ ജനകീയ ക്യാമ്പയിൻ സംഘടിപ്പിച്ചു. ഇസ്ലാമിക് വൊ ക്കേഷണൽ  ഹയർസെക്കൻഡറി സ്കൂൾ എൻ.എസ്.എസ് വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് ശുചിത്വ  റാലിയും തൈ വിതരണവും നടത്തി. ഒരുമനയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വിജിത സന്തോഷ്  ബോട്ടിൽ ബൂത്ത് ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.എച്ച് കയ്യുമ്മു ടീച്ചർ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റിചെയർമാൻ കെ.വി രവീന്ദ്രൻ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്  കമ്മിറ്റി ചെയർപേഴ്സൺ ഇ.ടി ഫിലോമിന ടീച്ചർ, ബ്ലോക്ക് മെമ്പർ ഷൈനി ഷാജി, മെമ്പർമാരായ ഹസീന അൻവർ, സിന്ധു അശോകൻ, നസീർ മൂപ്പിൽ, ആരിഫജു ഫയർ, കെ.ജെ ചാക്കോ എന്നിവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments