Tuesday, October 1, 2024

ചതുർ ദിന ടെസ്റ്റ് ക്രിക്കറ്റ്; ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് മൂന്ന് റൺസിൻ്റെ ഒന്നാം ഇന്നിങ്സ് ലീഡ്; മലയാളി താരം മുഹമ്മദ് ഇനാന് അഞ്ച് വിക്കറ്റ് നേട്ടം

ഓസ്ട്രേലിയൻ അണ്ടർ 19 ടീമിനെതിരായ ചതുർ ദിന ടെസ്റ്റ് ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യക്ക് 3 റൺസിൻ്റെ ഒന്നാം ഇന്നിങ്സ് ലീഡ്. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയയെ ബൗളിങിൽ തിളങ്ങിയ മലയാളി താരം മുഹമ്മദ് ഇനാൻ്റെ മികവിൽ ഇന്ത്യ 293 റൺസിന് പുറത്താക്കി. മുഹമ്മദ് ഇനാൻ 17 ഓവറിൽ 48 റൺസ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 61 ഓവറിൽ 296 ന് എല്ലാവരും പുറത്തായി. രണ്ടാം ഇന്നിങ്സിൽ ബാറ്റിങിറങ്ങിയ ഓസ്ട്രേലിയ രണ്ടാം ദിനം പൂർത്തിയാക്കിയപ്പോൾ 39 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ  110 റൺസ് എന്ന നിലയിലാണ്. ആകെ 107 റൺസിന്റെ ലീഡാണ് ഓസ്ട്രേലിയക്കുള്ളത്. ഇന്ത്യക്കുവേണ്ടി പുന്നയൂർക്കുളം പരൂർ സ്വദേശിയായ മുഹമ്മദ് ഇനാൻ രണ്ടാം ഇന്നിങ്സിൽ രണ്ടു വിക്കറ്റ് നേടി തൻ്റെ വിക്കറ്റ് നേട്ടം അഞ്ചാക്കി ഉയർത്തി. 

നേരത്തെ ഇന്ത്യൻ ടീം മൂന്ന് ഏകദിനങ്ങളും ഓസ്ട്രേലിയയ്ക്കെതിരെ കളിച്ചിരുന്നു. ആദ്യ മത്സരത്തിൽ മുഹമ്മദ് ഇനാൻ നാല് വിക്കറ്റ് വീഴ്ത്തി. ഈ മത്സരത്തിൽ ഇന്ത്യ ഏഴ് വിക്കറ്റിന് വിജയിച്ചു. രണ്ടാം മത്സരത്തിൽ ഇന്ത്യൻ വിജയം ഒമ്പത് വിക്കറ്റിനായിരുന്നു. മലയാളി താരം രണ്ട് വിക്കറ്റ് നേടി. മൂന്നാം ഏകദിനം ഏഴ് റൺസിന് വിജയിച്ച് ഇന്ത്യ പരമ്പര തൂത്തുവാരി. ഈ മത്സരത്തിൽ മുഹമ്മദ് ഇനാൻ കളിച്ചില്ല

RELATED ARTICLES
- Advertisment -

Most Popular

Recent Comments