Tuesday, February 24, 2026

ആരും പരിഭ്രമിക്കേണ്ട; സംസ്ഥാനത്തിന്റെ പല ഭാഗത്തും ഇന്ന് സൈറൺ മുഴങ്ങും

ചാവക്കാട്: സംസ്ഥാനത്ത് ‘കവചം’ പരീക്ഷണത്തിന്റെ ഭാഗമായി പലയിടങ്ങളിലായി ഇന്ന് സൈറൺ മുഴങ്ങും. ഇതുസംബന്ധിച്ച് ഇന്നലെ ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയിരുന്നു. പലയിടങ്ങളിലായി സ്ഥാപിച്ച 91 സൈറണുകളുടെ പ്രവർത്തന പരീക്ഷണമാണ് നടക്കുന്നത്. പ്രകൃതി ദുരന്തങ്ങളുണ്ടാവുന്ന സാഹചര്യങ്ങളിൽ മുന്നറിയിപ്പ് നൽകാനാണ് ‘കവചം’ എന്ന പേരിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സൈറണുകൾ സ്ഥാപിച്ച് പ്രവർത്തന സജ്ജമാക്കുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments