Tuesday, October 1, 2024

റേഷൻ കാർഡുകളുടെ മസ്റ്ററിംഗ് തിയ്യതി നീട്ടിവെക്കണമെന്ന് യൂത്ത് ലീഗ്

പുന്നയൂർക്കുളം: റേഷൻ കാർഡുകളുടെ മസ്റ്ററിംഗ് തിയ്യതി നീട്ടിവെക്കണമെന്ന് യൂത്ത് ലീഗ് പുന്നയൂർക്കുളം പഞ്ചായത്ത് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. എ.എ.വൈ/ പി.എച്ച്.എച്ച് (മഞ്ഞ,പിങ്ക്) റേഷൻ കാർഡിൽ ഉൾപ്പെട്ട എല്ലാ അംഗങ്ങളുടെയും ഇ-പോസ് മെഷീൻ മുഖാന്തരം ആധാർ അപ്ഡേഷൻ നടത്തുന്നത് റേഷൻ കടകളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഇനിയും നിരവധിപേർ മസ്റ്ററിംഗ് ചെയ്യാത്തവരായിട്ടുണ്ട്. ഇതുമൂലം ഒരുപാട്പേർ റേഷൻകാർഡുകളിൽ നിന്ന് നീക്കം ചെയ്യാൻ ഉള്ള സാധ്യത വളരെ കൂടുതലാണ്. ആയതിനാൽ റേഷൻ കാർഡിന്റെ മാസ്റ്ററിംഗ് തിയ്യതി ഒരാഴ്ച്ച കൂടി നീട്ടി വെക്കണമെന്നും യോഗം അധികൃതരോട് ആവശ്യപ്പെട്ടു. സംസ്ഥാന സമിതി മുൻ അംഗം സി.എം ഗഫൂർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്  അഷ്‌റഫ് ചോലയിൽ അധ്യക്ഷത വഹിച്ചു. യോഗത്തിൽ യൂത്ത്ലീഗ് പഞ്ചായത്ത് ഭാരവാഹികളായ എ.കെ മുക്താർ, ബി.എം നൗഷാദ്, ടി.എം നവാസ്, കെ.എം ഷിഹാബ്, ഫാറൂഖ് ചോലയിൽ, സലാം ആലുങ്ങൽ, പി.കെ സക്കരിയ എന്നിവർ സംബന്ധിച്ചു. യൂത്ത് ലീഗ് പഞ്ചായത്ത് ജനറൽ സെക്രടറി ഇർഷാദ് സ്വാഗതവും സി.യു. ഷെക്കീർ നന്ദിയും പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments