തൃശൂർ: സ്വർണവില എക്കാലത്തെയും ഉയർന്ന നിരക്കിൽ. ഗ്രാമിന് 35 രൂപയാണ് വർധിച്ചത്. പവന് വില 40000 രൂപയിലെത്തി. ഒരു ഗ്രാമിന് 5000 രൂപയാണ് ഇന്നത്തെ വില. സ്വർണ വില കഴിഞ്ഞ ഒരാഴ്ചയായി വർധിച്ചുകൊണ്ടേയിരിക്കുകയാണ്. ഈ മാസത്തിന്റെ തുടക്കത്തിൽ ഒരു പവൻ സ്വർണത്തിന്റെ വില 36,160 രൂപയായിരുന്നു. ഒരു ഘട്ടത്തിൽ 35,800 രൂപയിലേക്ക് താഴ്ന്നിരുന്നു. തുടർന്ന് പടിപടിയായി ഉയർന്നാണ് പുതിയ ഉയരം കുറിച്ചത്. മൂന്നാഴ്ചക്കിടെ 4000 രൂപയാണ് ഉയർന്നത്. കോവിഡ് വ്യാപനംമൂലമുള്ള ആഗോള സാമ്പത്തിക പ്രതിസന്ധിയാണ് വിലവർധനയ്ക്ക് പ്രധാന കാരണം.