Sunday, September 29, 2024

സൈക്കിൾ നന്നാക്കാനെത്തിയ പത്ത് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം; പ്രതി അറസ്റ്റിൽ

കൊടുങ്ങല്ലൂർ: ശ്രീനാരായണപുരം കട്ടൻ ബസാറിൽ പത്ത് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ മതിലകം പോലീസ് അറസ്റ്റ് ചെയ്തു. ശ്രീനാരായണ പുരം കട്ടൻബസാറിൽ സൈക്കിൾ കട നടത്തുന്ന ആലപ്പുഴ കരുവാറ്റ സ്വദേശി പുത്തൻചിറയിൽ സുദർശനൻ (42) നെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. സൈക്കിൾ നന്നാക്കാനെത്തിയ കുട്ടിയെയാണ് ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചത്. കുട്ടി വീട്ടിലെത്തി കാര്യം പറഞ്ഞതോടെ വീട്ടുകാരും നാട്ടുകാരും ചേർന്ന് ഇയാളെ തടഞ്ഞ് വെച്ച് പോലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് പോക്സോ നിയമപ്രകാരം കേസെടുത്ത് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments