Saturday, September 28, 2024

ശുചിത്വത്തിലേക്കൊരു ഗോൾ;ഗുരുവായൂരിൽ ഷൂട്ട്ഔട്ട് മത്സരം സംഘടിപ്പിച്ചു

ഗുരുവായൂർ: സ്വച്ഛതാ ഹി സേവ ശുചിത്വ കാമ്പയിന്‍റെ ഭാഗമായി ഗുരുവായൂർ നഗരസഭ ടൗൺ ഹാൾ കോമ്പൗണ്ടിൽ പ്രത്യേകം സജ്ജമാക്കിയ കട്ട് ഗോൾ പോസ്റ്റിലേക്ക് ഗോളടിക്കൂ സമ്മാനം നേടൂ എന്ന മുദ്രാവാക്യമുയർത്തി ഷൂട്ട്ഔട്ട് മത്സരം സംഘടിപ്പിച്ചു. ഗുരുവായൂർ സ്റ്റേഷൻ ഹൗസ് ഒഫീസർ പ്രേമാനന്ദ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ
അനീഷ്മ ഷനോജ് അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ
എ.എം ഷെഫീർ, ഷൈലജ സുധൻ,
എ. എസ് മനോജ്, ബിന്ദു അജിത് കുമാർ,
നഗരസഭ സെക്രട്ടറി എച്ച് അഭിലാഷ് കുമാർ, ക്ലീൻ സിറ്റി മാനേജർ കെ.എസ് ലക്ഷ്മണൻ എന്നിവർ സംസാരിച്ചു.
കൗൺസിലർമാർ, നഗരസഭ ജീവനക്കാർ, സ്കൂൾ കോളേജ് വിദ്യാത്ഥികൾ തുടങ്ങി
വിവിധ മേഖലയിലെ നിരവധിപേർ പങ്കെടുത്തു. ഷൂട്ടൗട്ട് മത്സരത്തിൽ കെ.ജി നീരജ്, റ്റി.യു പാർത്ഥൻ, അക്ഷയ് സാഗർ എന്നിവർ വിജയികളായി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments