Thursday, September 26, 2024

ഗുരുവായൂർ കരുണ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ “ഹാപ്പി മാര്യേജ് കൂട്ടായ്മ” കുടുംബ സംഗമം സംഘടിപ്പിച്ചു

ഗുരുവായൂർ: ഗുരുവായൂർ കരുണ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ “ഹാപ്പി മാര്യേജ് കൂട്ടായ്മയുടെ” കുടുംബ സംഗമം സംഘടിപ്പിച്ചു. ഗുരുവായൂർ മാതാ കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങ് സംഗീത സംവിധായകൻ  വിദ്യാധരൻ മാസ്റ്റർ ഭദ്രദീപം ഉദ്ഘാടനം ചെയ്തു. കരുണ ഫൗണ്ടേഷൻ ചെയർമാൻ കെ.ബി സുരേഷ് ആദ്ധ്യക്ഷത വഹിച്ചു. കരുണയുടെ പ്രാർത്ഥന ഗാനം “ലോകം മുഴുവൻ സുഖം പകരാനായ്” എല്ലാവരും ചേർന്ന് ആലപിച്ചു. പി.എസ് പ്രേമാനന്ദൻ മുഖ്യാതിഥിയായി. കരുണ ഫൗണ്ടേഷൻ വൈസ് ചെയർമാൻ കെ.ബി സുരേഷ്, ട്രസ്റ്റിബോർഡ് അംഗം  ശ്രീനിവാസൻ ചുള്ളിപ്പറമ്പിൽ എന്നിവർ ചേർന്ന് വിദ്യാധരൻ മാസ്റ്ററെ പൊന്നാടയണിയിച്ചു ആദരിച്ചു. പി.എസ്‌ പ്രേമാനന്ദൻ മൊമെൻ്റോ നൽകി. കൂട്ടായ്മയിലൂടെ പരിചയപ്പെട്ട് അടുത്തിടെ വിവാഹിതരായ നാലു ജോഡി ദമ്പതികളെ കരുണ ഓണപ്പുടവ നൽകി അനുമോദിച്ചു. സി.ഇ.ഡി ഡയറക്ടർ  സാബു, ശങ്കർജി, നന്ദകുമാർ, സിനിമ സീരിയൽ നടൻ ചന്ദ്രശേഖരൻ എന്നിവർ  സംസാരിച്ചു. കരുണ ഫൗണ്ടേഷൻ സെക്രട്ടറി സതീഷ് വാര്യർ സ്വാഗതവും ഹാപ്പി മാര്യേജ് കോർഡിനേറ്റർ വിജയൻ നന്ദിയും പറഞ്ഞു.

കരുണ വൈസ് ചെയർമാൻ ശ്രീനിവാസൻ ചുള്ളിപ്പറമ്പിൽ, ട്രഷറർ  സോമശേഖരൻ, ചീഫ് കോർഡിനേറ്റർ ഫാരിദ ടീച്ചർ, കെ.കെ അബുബക്കർ, ചന്ദ്രൻ മുണ്ടത്തിക്കോട്, കുമാർ കുന്നംകുളം, ജയൻ മേനോൻ, ശക്തിധരൻ, സാജിത മെയ്നുദ്ദീൻ, ഷീല സുരേഷ്, മീന സഹദേവൻ, ഇന്ദിര സോമസുന്ദരൻ, സുബൈദ, ജോസ് സുവർണ്ണ, അക്ബർ, മമ്മുട്ടി , ഉണ്ണികൃഷ്ണൻ, സന്തോഷ്, വഹാബ്, കാർത്തികേയൻ, രാജൻ, വത്സ ജോർജ് തുടങ്ങിയവർ നേതൃത്വം നൽകി. വിഭവ സമൃദ്ധമായ സദ്യയും  ഗാനമേളയും ഉണ്ടായി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments