ഗുരുവായൂര്‍: ഗുരുവായൂർ നഗരസഭ സ്വച്ഛതാ ഹി സേവ ശുചിത്വ കാമ്പയിന്‍ നഗരസഭ തല യോഗം ചേര്‍ന്നു. നഗരസഭ ചെയര്‍മാന്‍ എം കൃഷ്ണദാസ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ വൈസ് ചെയര്‍പേഴ്സണ്‍ അനീഷ്മ ഷനോജ്, സ്ഥിരം സമിതി അദ്ധ്യക്ഷരായ എ.എം. ഷെഫീര്‍, ഷൈലജ സുധന്‍, എ.എസ് മനോജ്, ബിന്ദു അജിത്കുമാര്‍, എ സായിനാഥന്‍, കൗണ്‍സിലര്‍ കെ.പി ഉദയന്‍, നഗരസഭ സെക്രട്ടറി എച്ച് അഭിലാഷ്കുമാര്‍, ക്ലീന്‍ സിറ്റി മാനേജര്‍ കെ.എസ്. ലക്ഷമണന്‍ തുടങ്ങയിവര്‍ സംസാരിച്ചു. കൗണ്‍സിലര്‍മാര്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.