Monday, September 23, 2024

മമ്മിയൂർ അയ്യപ്പഭക്തസംഘം ദേശ വിളക്ക് ആഘോഷ കമ്മിറ്റിക്ക് രൂപം നൽകി

ഗുരുവായൂർ: മമ്മിയൂർ അയ്യപ്പഭക്തസംഘത്തിൻ്റെ ആഭിമുഖ്യത്തിൽ ഡിസംബർ 14 ന്  മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രസന്നിധിയിൽ നടത്തുന്ന 68-ാം മത് ദേശവിളക്കിന്റെ ഭാഗമായി ദേശ വിളക്ക് ആഘോഷ കമ്മിറ്റിക്ക് രൂപം നൽകി. ഭക്തസംഘം പ്രസിഡൻ്റ്  അനിൽകുമാർ ചിറക്കൽ അധ്യക്ഷത വഹിച്ചു. ചെയർമാൻ കെ.കെ ഗോവിന്ദദാസ്, ജനറൽ കൺവീനർ പി സുനിൽ കുമാർ എന്നിവരടങ്ങുന്ന 501 അംഗ കമ്മിറ്റിക്ക് രൂപം നൽകി. അരവിന്ദൻ പല്ലത്ത്, ഒ രതീഷ്, എം രാജഗോപാൽ, രാമചന്ദ്രൻ പല്ലത്ത്, ആചര്യ സി.പി നായർ, ഒ.കെ നാരായണൻ നായർ, ജ്യോതി ദാസ് കൂടുത്തിങ്കൽ, പി അനിൽകുമാർ, സരളമുള്ളത്ത്, ശോഭനകുമാരി കൂടുത്തിങ്കൽ എന്നിവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments