ചാവക്കാട്: ദ്വാരക ബീച്ചിൽ കരക്കടിഞ്ഞ തിമിംഗലത്തിൻ്റെ ജഡം ചാവക്കാട് നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സംസ്കരിച്ചു. ചാവക്കാട് സീനിയർ വെറ്റിനറി ഡോക്ടർ ശർമിളയുടെയും എരുമപെട്ടി ഫോറസ്റ്റ് ഓഫീസിലെ ഉദ്യോഗസ്ഥന്മാരായ യു.എസ് സനോജ്, എൻ റൈജോ ജോയ്, കെ.വി വൈശാഖ്, പി.എച്ച് അഷ്റഫ്, വി.എസ് ഉണ്ണികൃഷ്ണൻ എന്നിവരുടെ മേൽനോട്ടത്തിൽ പോസ്റ്റ്മോർട്ട നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് ജഡം കുഴിച്ചുമൂടുന്നതിനുള്ള നടപടി ആരംഭിച്ചത് . നഗരസഭ സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ എം ഷമീർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശിവപ്രസാദ്, കെ.വി വസന്ത എന്നിവർ നേതൃത്വം നൽകി.