Thursday, September 19, 2024

തൊഴിയൂർ മാളിയേക്കൽപ്പടിയിൽ കാൽനടയാത്രികനെ ഇലക്ട്രിക് സ്‌കൂട്ടർ ഇടിച്ചു; രണ്ടു പേർക്ക് പരിക്കേറ്റു

വടക്കേകാട്: തൊഴിയൂർ മാളിയേക്കൽപ്പടി സെന്ററിൽ കാൽനടയാത്രികനെ ഇലക്ട്രിക് സ്‌കൂട്ടർ ഇടിച്ചു. കാൽനട യാത്രക്കാരനും സ്കൂട്ടർ യാത്രക്കാരിക്കും പരിക്കേറ്റു. സ്‌കൂട്ടർ യാത്രക്കാരി പുന്നയൂർ കുരഞ്ഞിയൂർ സ്വദേശിനി മച്ചിങ്ങൽ വീട്ടിൽ അഞ്ജലി(27), കാൽനടയാത്രക്കാരൻ തൊഴിയൂർ സ്വദേശി രാംപറമ്പിൽ വീട്ടിൽ മൊയ്തുട്ടി(69) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു അപകടം. പരിക്കേറ്റവരെ വൈലത്തൂർ ആക്ട്സ് ആംബുലൻസ് പ്രവർത്തകർ മുതുവട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments