Thursday, September 19, 2024

യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

വാടാനപ്പള്ളി: യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വാടാനപ്പള്ളി ഐ.ടി.സി.ക്ക് സമീപം താമസിക്കുന്ന മുക്രിയകത്ത് ഹുസൈൻ്റെ മകൻ ആഷിഫ് (37)ആണ് മരിച്ചത്. മാതാവ് പാലക്കാട് സഹോദരിയുടെ വീട്ടിൽ പോയതിനാൽ നാലു ദിവസമായി ആഷിഫ് വീട്ടിൽ ഒറ്റയ്ക്കാണ് താമസം. മാതാവ് രണ്ട് ദിവസമായി ഫോൺ ചെയ്‌തിട്ട് എടുക്കാതെ വന്നപ്പോൾ ബുധനാഴ്ച ബന്ധുക്കളെയും പൊലീസിനേയും വിവരം അറിയിക്കുകയായിരുന്നു. വീട് അകത്തു നിന്ന് പൂട്ടിയതിനാൽ ജനൽ കമ്പി പൊളിച്ച് അകത്തു കയറി നോക്കിയപ്പോഴാണ്  മരിച്ച നിലയിൽ കണ്ടെത്തിയത്. ആഷിഫ് വിവാഹം കഴിച്ചിരുന്നെങ്കിലും നാലു വർഷം മുമ്പ് വിവാഹ ബന്ധം വേർപ്പെടുത്തിയിരുന്നു. പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments