ഗുരുവായൂർ: സുകൃതം തിരുവെങ്കിടത്തിന്റെ ആഭിമുഖ്യത്തിൽ ഓണ ജീവകാരുണ്യ കൂട്ടായ്മ സംഘടിപ്പിച്ചു. തിരുവെങ്കിടം കൊടയിൽ കമ്മ്യൂണിറ്റി ഹാളിൽ നടന്ന കൂട്ടായ്മ നഗരസഭ കൗൺസിലർ ശോഭാ ഹരി നാരായണൻ ഉദ്ഘാടനം ചെയ്തു. സുകൃതം പ്രസിഡണ്ട് സ്റ്റീഫൻ ജോസ് അദ്ധ്യക്ഷത വഹിച്ചു. കോ -ഓഡിനേറ്റർ ബാലൻ വാറണാട്ട് ആമുഖ പ്രസംഗം നടത്തി. നഗരസഭ കൗൺസിലർ വൈഷ്ണവ് പ്രദീപ് പെൻഷൻ വിതരണവും പ്രസ് ക്ലബ്ബ് പ്രസിഡണ്ട് ആർ ജയകുമാർ ഓണകോടി വിതരണവും പ്രസ് ഫോറം സെക്രട്ടറി കെ വിജയൻ മേനോൻ ഓണക്കിറ്റും വിതരണം ചെയ്തു. സെക്രട്ടറി മേഴ്സി ജോയ്, ഗീരീഷ് പാലിയത്ത്, രാധാകൃഷ്ണൻ കരുമത്തിൽ എന്നിവർ സംസാരിച്ചു. ഓണപാട്ടും, ഓണ സദ്യയും ഉണ്ടായി. പി.ഐ സൈമൺ മാസ്റ്റർ, വി ബാലചന്ദ്രൻ, പ്രഭാകരമാരാർ, എൻ.കെ ലോറൻസ്, എം.എസ്.എൻ മേനോൻ, സി.ഡി ജോൺസൺ, ജോർജ് പോൾ നീലങ്കാവിൽ, പി.കെ വേണുഗോപാൽ, സരസ്വതി പ്രഭാകര മാരാർ, പി.ആർ സുബ്രമണ്യൻ, ജോയ് തോമസ്, ജോസൺ റീന, കെ.വി മോഹൻദാസ്, സി ബാലാമണി മേനോൻ, സിജി സ്റ്റീഫൻ എന്നിവർ നേതൃത്വം നൽകി.