തൃശൂർ: തൊഴിലാളി വിരുദ്ധ നയ നിലപാടുകളുമായാണ് സംസ്ഥാന സർക്കാർ പ്രവർത്തിക്കുന്നതെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് സി.എ മുഹമ്മദ് റഷീദ് പറഞ്ഞു. സംസ്ഥാന സർക്കാറിന്റെ തൊഴിലാളി ദ്രോഹനടപടികളിൽ പ്രതിഷേധിച്ച് എസ്.ടി.യു സംഘടിപ്പിച്ച കളക്ട്രേറ്റ് മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എസ്.ടി.യു ജില്ലാ പ്രസിഡണ്ട് പി.എ അബ്ദുൽ സലാം അദ്ധ്യക്ഷത വഹിച്ചു. എസ്.ടി.യു സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.എ ഷാഹുൽ ഹമീദ് മുഖ്യപ്രഭാഷണം നടത്തി. വി.പി മൻസൂറലി, ടി.എം ഇല്യാസ്, അസീസ് മന്ദലാംകുന്ന് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി കെ.കെ ഇസ്മായിൽ സ്വാഗതവും ട്രഷറർ മുഹമ്മദ് സിംല നന്ദിയും പറഞ്ഞു. മാർച്ചിന് വി.എസ് കാസിം ഹാജി, സുൽത്താൻ ബാബു, അബ്ദുറഹ്മാൻ ഹാജി, കെ.എം വീരാൻകുട്ടി, സി.ഐ നൗഷാദ്, ഷാജി റഹ്മാൻ, പി.എം സെയ്തുമുഹമ്മദ്, മുസ്തഫ കേച്ചേരി, ഏ.വി അബ്ദുൽ ഗഫൂർ, പി.എ നസീർ , പി.എം കാസിം, കെ.എം ഹംസ, പി.എസ് അബൂബക്കർ, അബ്ദുൽ സലീം കുന്നംമ്പത്ത് എന്നിവർ നേതൃത്വം നൽകി.