Thursday, September 19, 2024

ഒരുമനയൂരിൽ കുടുംബശ്രീയും കൃഷിഭവനും സംയുക്തമായി ഓണച്ചന്ത തുടങ്ങി

ഒരുമനയൂർ: ഒരുമനയൂർ പഞ്ചായത്ത് കുടുംബശ്രീയും കൃഷിഭവനും സംയുക്തമായി ഓണച്ചന്ത പ്രവർത്തനം ആരംഭിച്ചു. ഒരുമനയൂർ പഞ്ചായത്ത് പ്രസിഡണ്ട് വിജിത സന്തോഷ്  ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൺ സുലൈഖ കാദർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡണ്ട് കെ ആഷിദ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കയ്യുമ്മു ടീച്ചർ, കെ.വി രവീന്ദ്രൻ, ഇ.ടി ഫിലോമിന, ബ്ലോക്ക് മെമ്പർമാരായ ഷൈനി ഷാജി, മിസ്രിയ മുസ്തക്കലി, മെമ്പർമാരായ കെ.ജെ ചാക്കോ, സിന്ധു അശോകൻ എന്നിവർ സംസാരിച്ചു. കൃഷി ഓഫീസർ എമിലി നന്ദി പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments