Saturday, November 23, 2024

കൊടുങ്ങല്ലൂർ ശ്രീനാരായണപുരത്ത് എച്ച് വൺ എൻ വൺ ബാധിച്ച് ചികിത്സയിലായിരുന്നയാൾ മരിച്ചു

കൊടുങ്ങല്ലൂർ: ശ്രീനാരായണപുരത്ത് എച്ച് വൺ എൻ വൺ ബാധിച്ച് ചികിത്സയിലായിരുന്നയാൾ മരിച്ചു. ശ്രീനാരായണപുരം ശങ്കു ബസാർ കൈതക്കാട്ട് അനിൽ (54) ആണ് മരിച്ചത്. പനിയും ചുമയും ബാധിച്ച് ചികിത്സയിലായിരുന്ന ഇയാൾക്ക് ഇക്കഴിഞ്ഞ ആഗസ്റ്റ് 23നാണ് എച്ച് വൺ എൻ വൺ സ്ഥിരീകരിച്ചത്. ആന്തരികാവയങ്ങളുടെ പ്രവർത്തനം തകരാറിലായതിനെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments