Monday, September 21, 2026

തൃശൂർ റെയിൽവേ സ്‌റ്റേഷനിൽ നിന്ന് എട്ടു കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

തൃശൂർ: റെയിൽവേ സ്‌റ്റേഷനിൽ നിന്ന് എട്ടു കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. കൊല്ലം ചിന്നക്കട സ്വദേശി ആസിഫ് ഇക്ബാലിനെയാണ് റെയിൽവേ പോലിസ് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് ട്രാവലർ ബാഗിൽ 8 പൊതികളിലായി സൂക്ഷിച്ച എട്ടു കിലോയോളം കഞ്ചാവ് പിടികൂടി. വിജയവാഡയിൽ നിന്നാണ് പ്രതി കഞ്ചാവ് കൊണ്ടുവന്നിരുന്നതെന്ന് പോലീസ് പറഞ്ഞു. പോലീസ് സംഘം ട്രെയിനുകളിലും പ്ലാറ്റ്ഫോമുകളിലും പരിശോധന നടത്തി വരവേയാണ് ഇയാളെ സംശാസ്പദമായ രീതിയിൽ കണ്ടത്. തുടർന്ന് പ്രതിയെ കസ്റ്റഡിയിലെടുത്ത് പരിശോധന നടത്തിയതോടെ കഞ്ചാവ് പിടികൂടുകയായിരുന്നു. എസ്.ഐ മാരായ തോമസ്, മനോജ്, ജയകുമാർ, എ.എസ്.ഐ അർഷാദ്, ഗ്രേഡ് സീനിയർ സി.പി.ഒ അനിൽ, സി.പി.ഒമാരായ നൗഷാദ് ഖാൻ, അരുൺകുമാർ, ശബരീഷ് എന്നിവരാണ് പോലിസ് സംഘത്തിൽ ഉണ്ടായിരുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments