Thursday, September 19, 2024

ഉത്രാളിക്കാവ് ക്ഷേത്രത്തിൽ കള്ളൻ കയറി; ഭണ്ഡാരം തകർത്ത് പണം കവർന്നു

വടക്കാഞ്ചേരി: ഉത്രാളിക്കാവ് ക്ഷേത്രത്തിൽ കവർച്ച. ഭണ്ഡാരം തകർത്ത് പണം കവർന്നു. ഗുരുതിത്തറക്ക് സമീപമുള്ള ഭണ്ഡാരം തകർത്താണ് മോഷ്ടാക്കൾ പണം കവർന്നിരിക്കുന്നത്. നാഗത്തറയിലെയും ആൽത്തറയിലെയും ഭണ്ഡാരങ്ങളുടെ പൂട്ടുകൾ തകർത്തിട്ടുണ്ടെങ്കിലും മോഷ്ടാക്കൾക്ക് അവിടെ നിന്നും പണമെടുക്കാൻ സാധിച്ചിട്ടില്ല. വടക്കാഞ്ചേരി മേഖലയിലെ അരാധനാലയങ്ങളിൽ മോഷണം തുടർക്കഥയാവുകയാണ്. ഉത്രാളിക്കാവ് ക്ഷേത്രം അധികൃതർ വടക്കാഞ്ചേരി പോലിസിൽ പരാതി നൽകിയതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. മേൽശാന്തി ഗോപാലകൃഷ്ണ അയ്യർ ഇന്ന് രാവിലെ വിളക്ക് വെക്കാനായ് ചെന്നപ്പോഴാണ് മോഷണ വിവരം ശ്രദ്ധയിൽ പെട്ടത്. മോഷണ വിവരമറിഞ്ഞ് ഒട്ടനവധി ഭക്തരാണ് ക്ഷേത്രത്തിൽ എത്തിക്കൊണ്ടിരിക്കുന്നത്. ക്ഷേത്രപരിസരത്തെ ഹൈമാസ് ലൈറ്റുകൾ നാളുകളായി കത്തുന്നില്ലെന്നും നാട്ടുകാർ പറയുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments