Friday, April 11, 2025

ഗുരുവായൂരിൽ തേങ്ങയെടുക്കാന്‍ തോട്ടിലിറങ്ങിയ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

ഗുരുവായൂർ: തേങ്ങയെടുക്കാന്‍ തോട്ടിലിറങ്ങിയ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഗുരുവായൂര്‍ ഇരിങ്ങപ്പുറം പീച്ചിലി ബിജു (46) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് മൂന്നു മണിയോടെയാണ് കൊച്ചിന്‍ ഫ്രോണ്ടിയര്‍ തോടില്‍ നിന്നും തേങ്ങയെടുക്കാൻ ഇറങ്ങിയ ബിജുവിനെ കാണാതായത്. തുടർന്ന് നാട്ടുകാരും പോലീസും ഫയർഫോഴ്സും തിരച്ചിൽ നടത്തിയെങ്കിലും ഒരു വിവരം ലഭിച്ചിരുന്നില്ല. ഇന്ന് രാവിലെ വീണ്ടും തിരച്ചിൽ ആരംഭിച്ചു. ഇതിനിടയിലാണ് ചൊവ്വല്ലർ പടി പാലത്തിനടിയിലൂടെ മൃതദേഹം ഒഴുകി പോകുന്നത് കണ്ടത്. ഉടൻതന്നെ നാട്ടുകാർ മൃതദേഹം കരക്കെടുത്ത് കുന്നംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments