ചാലക്കുടി: പോട്ട സിഗ്നൽ ജംഗ്ഷനിൽ ലോറിക്ക് പുറകിൽ മറ്റൊരു ലോറി ഇടിച്ച് അപകടം. ഒരു ലോറി ഡ്രൈവർക്ക് പരിക്കേറ്റു. ലോറിക്കുള്ളിൽ കുടുങ്ങിക്കിടന്ന ഡ്രൈവറെ ചാലക്കുടി ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി ലോറിയുടെ മുൻഭാഗം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചത്. ഇന്നു പുലർച്ചെ 3.45 ഓടെയായിരുന്നു അപകടം. പരിക്കേറ്റ ഡ്രൈവറെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി. ചാലക്കുടി ഫയർഫോഴ്സ് സീനിയർ ഫിറ്റൻഡ് റെസ്ക്യൂ ഓഫീസർ പി.ഒ വർഗീസിന്റെ നേതൃത്വത്തിൽ എസ് സുജിത്, പി സന്ദീപ്, എസ് അതുൽ, രോഹിത് കെ ഉത്തമൻ, ഹോംഗാർഡ് കെ.എസ് അശോകൻ എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.
ചാലക്കുടിയിൽ ലോറിക്ക് പുറകിൽ മറ്റൊരു ലോറി ഇടിച്ച് അപകടം; ഒരു ലോറി ഡ്രൈവർക്ക് പരിക്കേറ്റു
RELATED ARTICLES

