Thursday, September 19, 2024

കെ.വി.വി.ഇ.എസ് വടക്കേക്കാട് മുക്കിലെപീടിക യൂണിറ്റ് ഭദ്രം ധനസഹായവും വിദ്യാഭ്യാസ പുരസ്കാരങ്ങളും വിതരണം ചെയ്തു  

വടക്കേക്കാട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വടക്കേക്കാട് മുക്കിലെപീടിക യൂണിറ്റിന്റെ നേതൃത്വത്തിൽ ഭദ്രം ധനസഹായ വിതരണവും, എസ്എസ്എൽസി, പ്ലസ് ടു പരീക്ഷ വിജയികളെ ആദരിക്കലും നടത്തി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡണ്ടും സീനിയർ സംസ്ഥാന വൈസ് പ്രസിഡണ്ടുമായ കെ വി അബ്ദുൽ ഹമീദ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി അബ്ദുൽ ഗഫൂർ സ്വാഗതം പറഞ്ഞു. ഭദ്രം കുടുംബ സുരക്ഷാ പദ്ധതിയിൽ അംഗമായിരിക്കെ കഴിഞ്ഞമാസം മരിച്ച ഫോൺ ഹൗസ് മൊബൈൽ ഷോപ്പ് ഉടമ നൗഷാദിന്റെ കുടുംബത്തിന് പത്തുലക്ഷം രൂപയുടെ ധനസഹായം വടക്കേക്കാട് പഞ്ചായത്ത് പ്രസിഡണ്ട് എൻ എം കെ നബീൽ കൈമാറി. യൂണിറ്റിൽ നിന്ന് എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ വിജയികളായ വ്യാപാരികളുടെ മക്കളെ കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ വൈസ് പ്രസിഡണ്ട് ലൂക്കോസ് തലക്കോട്ടൂർ ഉപഹാരം നൽകി ആദരിച്ചു. യൂണിറ്റ് പ്രസിഡണ്ട് ഷാജൻ വാഴപ്പള്ളി അധ്യക്ഷത വഹിച്ചു. യൂണിറ്റ് ട്രഷറർ കൃഷ്ണകുമാർ നന്ദിയും പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments