Friday, September 20, 2024

തെങ്ങു വീണ് സ്കൂട്ടർ തകർന്നു; പഞ്ചായത്തംഗം അദ്ഭുതകരമായി രക്ഷപ്പെട്ടു

മുല്ലശ്ശേരി: തെങ്ങു വീണ് സ്കൂട്ടർ തകർന്നു. പഞ്ചായത്തംഗം അദ്ഭുതകരമായി രക്ഷപ്പെട്ടു. മുളഞ്ചേരിക്കുളത്തിനു സമീപം താമസിക്കുന്ന മുല്ലശ്ശേരി ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കുന്നത്തുള്ളി ദിൽനാ ധനേഷിന്റെ വീട്ടിലെ തെങ്ങാണ് വീണത്. ദിൽന പുറത്തുപോയി വന്ന് സ്കൂട്ടർ പാർക്ക് ചെയ്ത് ഇറങ്ങിയ ഉടനെ തെങ്ങിന്റെ അടിഭാഗം മുറിഞ്ഞുവീഴുകയായിരുന്നു. വീടിന്റെ തൊട്ടടുത്ത് കാർ നിർത്തിയിട്ടിരുന്നെങ്കിലും കേടുപാടുകളൊന്നും സംഭവിച്ചില്ല.

RELATED ARTICLES
- Advertisment -

Most Popular

Recent Comments