Saturday, October 11, 2025

തിരുവത്രയിൽ സ്കൂട്ടറിൻ്റെ സീറ്റ് തെരുവുനായ്ക്കൾ കടിച്ചുകീറി 

ചാവക്കാട്: തിരുവത്രയിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന സ്കൂട്ടറിൻ്റെ സീറ്റ് തെരുവുനായ്ക്കൾ കടിച്ചുകീറി നശിപ്പിച്ചു. തിരുവത്ര ആലിപ്പിരി ക്ഷേത്രത്തിന് സമീപം  ചിന്നക്കൽ അബ്ഹാരിന്റെ സ്കൂട്ടറിൻ്റെ സീറ്റാണ് ഒരുകൂട്ടം തെരുവുനായ്ക്കൾ കീറി പൊളിച്ചത്. ചൊവ്വാഴ്ച രാത്രിയിൽ സ്കൂട്ടർ വീട്ടുമുറ്റത്ത് നിർത്തിയിട്ടതായിരുന്നു. ഇന്ന് രാവിലെ വീട്ടുകാർ എഴുന്നേറ്റപ്പോഴാണ് വിവരമറിയുന്നത്. മേഖലയിൽ തെരുവുനായ്ക്കളുടെ ശല്യം വ്യാപകമായതായും തെരുവ് നായ്ക്കളെ നിയന്ത്രിക്കുന്നതിന് അധികൃതർ നടപടികൾ കൈക്കൊള്ളണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments