Friday, September 20, 2024

എസ്.എൻ.ഡി.പി യോഗം ബ്ലാങ്ങാട് ശാഖയുടെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരു ജയന്തി ആഘോഷിച്ചു

കടപ്പുറം: എസ്.എൻ.ഡി.പി യോഗം ഗുരുവായൂർ യൂണിയൻ ബ്ലാങ്ങാട് ശാഖയുടെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരു ജയന്തി ആഘോഷിച്ചു. ബ്ലാങ്ങാട് ശാഖാ ഗുരുമന്ദിരത്തിൽ ഗുരുപൂജ,പതാക ഉയർത്തൽ,മധുരപലഹാര വിതരണം,  എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് സമ്മാനദാനം എന്നിവ നടന്നു. യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗം പി.വി ഷൺമുഖൻ ഭദ്രദീപം തെളിയിച്ചു. ശാഖ പ്രസിഡൻ്റ് കെ.എ വേലായുധൻ അദ്ധ്യക്ഷനായി. സെക്രട്ടറി സി.എ ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു. രമണി ഷൺമുഖൻ, സി.കെ സോമൻ, എം.വി പ്രകാശൻ, ലളിതാ രാജീവ്, പ്രസന്നൻ വലിയ പറമ്പിൽ, സി.വി രാജീവ്, ജിതേഷ് പൊന്നരാശ്ശേരി എന്നിവർ പങ്കെടുത്തു.ഗുരു പൂജക്ക് അരുൺ ശാന്തി പണിക്കശ്ശേരി മുഖ്യ കാർമ്മികത്വം വഹിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments