കുന്നംകുളം: പ്രായപൂര്‍ത്തിയാകാത്ത രണ്ട് മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം നാടുവിട്ട യുവതി കാമുകനൊപ്പം ജയിലിലായി. ചൊവ്വന്നൂര്‍ സ്വദേശികളായ കണ്ടിരിത്തി വീട്ടില്‍ മല്ലിക (37) യേയും കാമുകന് പൂങ്ങാട്ട് വീട്ടില്‍ വിജീഷി(34) നേയുമാണ് കുന്നംകുളം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാന്റ് ചെയ്തത്. ഇക്കഴിഞ്ഞ 15 നാണ് മല്ലികയ കാണാതായത്. തുടര്‍ന്ന് കുന്നംകുളം പൊലീസില്‍ ഭര്‍ത്താവ് സുമേഷ് പരാതി നല്കി. കുന്നംകുളം സി.ഐ കെ.ജി സുരേഷിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഒളിച്ചോട്ടത്തിന്റെ കഥ പുറത്ത് വരുന്നത്. തിരുവനന്തപുരം കിളിമാനൂരില്‍ മധുവിധു ആഘോഷത്തിനിടെ ഇരുവരേയും പൊലീസ് തന്ത്രപൂർവ്വം പൊക്കി. തുടർന്ന് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഉപേക്ഷിച്ച കുറ്റത്തിന് മല്ലികക്കെതിരെയും, പ്രേരണക്ക് കാമുകനെതിരെയും പൊലീസ് കേസെടുത്തു. കോടതയില്‍ ഹാജരാക്കിയ ഇരുവരേയും കോടതി റിമാന്റ് ചെയ്യുകയായിരുന്നു. കുന്നംകുളം ഐ.എസ്.എച്ച്.ഒ കെ.ജി സുരേഷിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ബാബു, ജോയ്, സന്തോഷ്, സി.പി.ഒ മാരായ വൈശാഖ്, സന്ദീപ്, എസ്.ഡബ്ലിയു.സി.പി.ഒ ഓമന, സുമം തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.