എങ്ങണ്ടിയൂർ: അബുദാബിയിൽ വാഹനാപകടത്തിൽ ഏത്തായ് സ്വദേശി മരിച്ചു. ലെനിൻ നഗറിൽ (കുഞ്ഞത്തായ്) ചക്കാമഠത്തിൽ ഷൈജുവിൻ്റെ മകൻ പ്രണവ് (22) ആണ് മരിച്ചത്. ഇന്നലെ പുലർച്ചെയാണ് അപകടം നടന്നത്. എയർപോർട്ടിൽ പോയി സുഹൃത്തിനെ വിളിച്ച് വരുന്നവഴി കാർ ഡിവൈഡറിൽ ഇടിക്കുകയായിരുന്നുവെന്നാണ് വിവരം
പ്രണവാണ് വാഹനം ഓടിച്ചിരുന്നത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. കുടുംബ സമേതം ഗൾഫിൽ താമസിക്കുന്ന പ്രണവ് അമ്മയോടൊപ്പം നാട്ടിൽ പോയതായിരുന്നു. രണ്ടു ദിവസം മുൻപാണ് പ്രണവ് നാട്ടിൽ നിന്നും അബുദാബിയിൽ തിരിച്ചെത്തിയത്. മൃതദേഹം നാട്ടിൽ കൊണ്ടുവന്ന് സംസ്‌കരിക്കും. അമ്മ ശ്രീവത്സ. സഹോദരി ശില്പ.