കൊച്ചി: നടൻ ദുൽഖർ സൽമാന് ഇന്ന് പിറന്നാൾ. മമ്മൂട്ടിയുടെ മകൻ എന്നതിലുപരി കഴിവിൽ നേടിയെടുത്ത ഇടമാണ് ദുൽഖറിന് മലയാളികളുടെ ഉള്ളിൽ. പിറന്നാൾ ആശംസകളുമായി സിനിമാലോകം സജീവമാണ്. 34 വയസ്സ് തികയുന്ന തങ്ങളുടെ കുഞ്ഞിക്കയ്ക്ക് ആശംസകളുമായി ആരാധകരുമെത്തിയിട്ടുണ്ട്. 2012ൽ സെക്കൻഡ് ഷോ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ഡിക്യു വളരെ വേഗം സിനിമാപ്രേമികൾക്ക് പ്രിയങ്കരനായി. ദുൽഖർ സൽമാന് പിറന്നാൾ ആശംസകളുമായി നടനും സംവിധായകനുമായ പൃഥ്വിരാജും കുടുംബവും. ‘നഗരത്തിലെ മികച്ച ബർഗർ ഷെഫിന് പിറന്നാൾ ആശംസകൾ’ എന്നാണ് പൃഥ്വി ഫേസ് ബുക്കിൽ കുറിച്ചത്. ദുൽഖറിന് കേക്ക് നൽകുന്ന ചിത്രം പങ്കുവെച്ചാണ് ആശംസ അറിയിച്ചത്. സുപ്രിയയും ദുൽഖറിന് ആശംസകൾ നേർന്നു. ദുൽഖറിനും ഭാര്യ അമലിനും പൃഥ്വിക്കും ഒപ്പം നിൽക്കുന്ന ചിത്രം പങ്കുവെച്ചാണ് സുപ്രിയ താരത്തിന് ആശംസകൾ നേർന്നത്.