Friday, July 10, 2026

ഡി.വൈ.എഫ്.ഐ ഫൈറ്റ് ഇൻ സ്ട്രീറ്റ്; പുത്തൻകടപ്പുറം ചെങ്കോട്ട നഗറിൽ കൂട്ടായ്മ സംഘടിപ്പിച്ചു

ചാവക്കാട്: പുത്തൻകടപ്പുറം ചെങ്കോട്ട നഗറിൽ തൊഴിലില്ലായ്മ സൃഷ്ടിക്കുന്ന കേന്ദ്ര നയങ്ങൾക്കെതിരെ ഡിവൈഎഫ്ഐ ഫൈറ്റ് ഇൻ സ്ട്രീറ്റിൻ്റെ ഭാഗമായി  കൂട്ടായ്മ സംഘടിപ്പിച്ചു. ഡിവൈഎഫ്ഐ തൃശ്ശൂർ ജില്ല കമ്മിറ്റി അംഗം രഹന ഉദ്ഘാടനം ചെയ്തു. വടക്കൻ വിബീഷ് അധ്യക്ഷത വഹിച്ചു.  തിരുവത്ര മേഖല സെക്രട്ടറി കെ.യു ജാബിർ പ്രതിജ്ഞ ചൊല്ലി കൊടുത്തു. സിപിഎം തിരുവത്ര ലോക്കൽ കമ്മിറ്റി അംഗം ടി.എം ഹനീഫ, സിപിഎം ബ്രാഞ്ച് സെക്രട്ടറി എം.എ. ബഷീർ, തയ്യിൽ മുസ്തഫ, എൻ.ബി നിസാർ, കെ കാസിം എന്നിവർ സംസാരിച്ചു. വി.എസ്. ഹാഷിം സ്വാഗതവും ടി.എം. ഷഫീക് നന്ദിയും പറഞ്ഞു. വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ അനുശോചനവും രേഖപ്പെടുത്തി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments