Friday, September 20, 2024

ദേശീയ വ്യാപാര ദിനം; പുന്നയൂർക്കുളം ആൽത്തറ മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ പതാക ഉയർത്തി

പുന്നയൂർക്കുളം: ദേശീയ വ്യാപാര ദിനത്തിന്റെ ഭാഗമായി പുന്നയൂർക്കുളം ആൽത്തറ മർച്ചന്റ്സ്  അസോസിയേഷന്റെ നേതൃത്വത്തിൽ പതാക ഉയർത്തി. ആൽത്തറ വ്യാപാര ഭവൻ ഓഫീസിനു മുന്നിൽ വച്ച് നടത്തിയ പരിപാടി വ്യാപാരി വ്യവസായി ഗോപനസമിതി  ജില്ലാ വൈസ് പ്രസിഡണ്ട് ലൂക്കോസ് തലക്കോട്ടൂർ ഉദ്ഘാടനം ചെയ്ത് പതാക ഉയർത്തി. യൂണിറ്റ് സെക്രട്ടറി ഐ കെ സച്ചിദാനന്ദൻ,  ജില്ലാ എക്സിക്യൂട്ടീവ് അംഗം എം.വി ജോസ്, യൂണിറ്റ് വൈസ് പ്രസിഡണ്ട് കെ.എം പ്രകാശൻ, സെക്രട്ടറിമാരായ വി.ജി ബാലകൃഷ്ണൻ, ഷാലിമാർ മുഹമ്മദലി, എക്സിക്യൂട്ടീവ് മെമ്പർമാരായ  ശ്രീനിവാസൻ,  സൈദ് മുഹമ്മദ്, അജിത്ത്, അരവിന്ദാക്ഷൻ,  തുടങ്ങിയവർ പങ്കെടുത്തു. ഓഫീസ് കോഡിനേറ്റർ വാസുദേവൻ പരിപാടികൾക്ക് നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments