Sunday, May 31, 2026

ടെലിഗ്രാം വഴി അധിക വരുമാനം വാഗ്ദാനം ചെയ്ത് 11.5 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ രണ്ടു മലപ്പുറം സ്വദേശികൾ അറസ്റ്റിൽ

ചാലക്കുടി: സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ടെലിഗ്രാം വഴി അധിക വരുമാനം വാഗ്ദാനം ചെയ്ത് മേലൂർ സ്വദേശിയിൽ നിന്നും 11.5 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ രണ്ടു പേർ അറസ്റ്റിൽ. മലപ്പുറം വണ്ടൂർ സ്വദേശികളായ അഞ്ചചാവടി കുരുങ്ങുണ്ണാൻ വീട്ടിൽ  ഇർഷാദ്(34), പൂങ്ങോട് അത്തിമന്നൻ വീട്ടിൽ ഷെഫീഖ് (32) എന്നിവരെയാണ് കൊരട്ടി എസ്.എച്ച്.ഒ അമൃതരംഗനും സംഘവും അറസ്റ്റ് ചെയ്തത്. മേലൂർ കുവ്വക്കാട്ടുകുന്ന് സ്വദേശി ജെറിനിൽ നിന്നും പണം തട്ടിയ കേസിലാണ് ഇരുവരും അറസ്റ്റിലായത്. പ്രതികളിൽ നിന്ന് നിന്നും അറുപതോളം എ.ടി.എം കർഡുകളും പോലീസ് പിടികൂടി. തട്ടിപ്പ് സംഘത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്ന് പോലിസ് പറഞ്ഞു. സി.പി.ഒമാരായ പി.കെ സജീഷ് കുമാർ, നിതീഷ് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments