വടക്കേക്കാട്: യുവാവിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വടക്കേകാട് മൂന്നാംകല്ല് കണ്ടംപുള്ളി ഷിജുവിന്റെ മകന് ഷിജിലി(22)നെനെയാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്തിയത്. വടക്കേകാട് പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ച് പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു. സംസ്കാരം നാളെ (വ്യാഴം) നടക്കും. മാതാവ്: ലത. സഹോദരി: നന്ദന.
(ശ്രദ്ധിക്കുക ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ ഹെല്പ് ലൈന്‍ നമ്പര്‍: 1056, 0471 2552056)