ചാവക്കാട്: കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റ് വൃക്ക രോഗികൾക്ക് നൽകുന്ന സൗജന്യ ഡയാലിസിസ് കൂപ്പൺ വിതരണവും സാന്ത്വന സംഗമവും സംഘടിപ്പിച്ചു. ഗുരുവായൂർ മുനിസിപ്പൽ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ എ നിസാർ ഉദ്ഘാടനം ചെയ്തു.ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡണ്ട് ജമാൽ താമരത്ത് അദ്ധ്യക്ഷത വഹിച്ചു. ഗോകുലം പബ്ലിക് സ്കൂൾ പ്രിൻസിപ്പാൾ ശ്രീജിത്ത് തൊണ്ടയാട് മുഖ്യപ്രഭാഷണം നടത്തി.
വൈസ് പ്രസിഡണ്ട് ഹക്കിം ഇമ്പാർക്ക് ആഗസ്റ്റ് 9-ാം ന് എൻ.ആർ.ഐ മീറ്റ് വിശദീകരണം നൽകി. യു.എ.ഇ കോ-ഓർഡിനേറ്റർ മുബാറക് ഇമ്പാർക്, കൺസോൾ ദുബായ് അസോസിയേറ്റ് പ്രസിഡണ്ട് ആഷിഫ് റഹ്മാൻ, ഖത്തർ അസോസിയേറ്റ് മെമ്പർ ആർ. എസ്. മെഹബൂബ്, മുസ്തഫ, ഹാറൂൺ, ഫിറോസ് അലി, കരീം താമരത്ത് എന്നിവർ സംസാരിച്ചു. കൺസോൾ ട്രസ്റ്റിമാരായ
സെക്രട്ടറി കെ ഷംസുദ്ദീൻ, സുകുമാരൻ മാസ്റ്റർ, സി.എം ജനീഷ്, ആർ.വി കമറുദ്ധീൻ, അബ്ദു മാഷ് എന്നിവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി പി.എം അബ്ദുൽ ഹബീബ് സ്വാഗതവും ട്രഷറർ വി കാസിം നന്ദിയും പറഞ്ഞു.