Friday, November 22, 2024

ഡോ. എ.പി.ജെ അബ്ദുൽ കലാം എവർറോളിംഗ് ട്രോഫി കറുകമാട് മുല്ലപ്പുഴ ജലോത്സവം സെപ്റ്റംബർ 17ന്; പോസ്റ്റർ പ്രകാശനം ചെയ്തു 

കടപ്പുറം: ഈ വർഷത്തെ ഓണാഘോഷങ്ങളുടെ ഭാഗമായി സെപ്റ്റംബർ 17 ന് ചതയ ദിനത്തിൽ തൃശൂർ ജില്ലാ പഞ്ചായത്തും കാറുകമാട് കലാ സാംസ്കാരിക വേദിയും സംയുക്തമായി സംഘടിപ്പിക്കുന്ന ഡോ. എ.പി.ജെ അബ്ദുൽ കലാം എവർറോളിംഗ് ട്രോഫി കറുകമാട് മുല്ലപ്പുഴ ജലോത്സവത്തിന്റെ പ്രവർത്തനങ്ങൾക് ആരംഭം കുറിച്ചുകൊണ്ട് പോസ്റ്റർ പ്രകാശനം നടന്നു. കടപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സലിഹ ഷൗക്കത്ത് പ്രകാശന കർമ്മം നിർവഹിച്ചു. ക്ലബ്ബ് പ്രസിഡന്റ് അബ്ദുൽ റഹീം അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഹുസൈൻ സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ ഹസീന താജുദ്ദീൻ, ക്ലബ്ബ്‌ ജി.സി.സി പ്രതിനിധികളായ എൻ.പി ഷമീർ, നാസർ, താഹ, എ ഷമീർ, ക്ലബ്ബ്‌ അംഗങ്ങളായ സുഫിയാൻ, ഫയാസ്, അക്ബർ, സലീം, ഷംസുദ്ദീൻ, ബിൻഷാദ്, ജിംഷാദ്, മുസ്തഫ എന്നിവർ സംസാരിച്ചു. 

RELATED ARTICLES
- Advertisment -

Most Popular

Recent Comments