കുന്നംകുളം: പാറേമ്പാടത്ത് ടോറസ് ലോറിയിച്ച് സ്കൂട്ടറി യാത്രയിൽ മരിച്ച സംഭവത്തിൽ നിർത്താതെ പോയ ടോറസ് ലോറിയുടെ ഡ്രൈവർ പിടിയിൽ. ബീഹാർ സ്വദേശി റാം ഭവാൻ ഗിരിയെയാണ് കുന്നംകുളം പോലീസ് പിടികൂടിയത്.
പാറേമ്പാടത്ത് ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെയാണ് ടോറസ്സ് ലോറി സ്കൂട്ടർ ഇടിച്ചിട്ടത്. സ്കൂട്ടറിൽ നിന്നും വീണ യാത്രികൻ്റെ തലയിലൂടെ ലോറി കയറിയിറങ്ങുകയും ചെയ്തിരുന്നു. അപകടത്തിന് ശേഷം ടോറസ് ലോറി നിർത്താതെ പോയിരുന്നു. പോർക്കുളം കൊങ്ങണൂർ സ്വദേശി കായിൽ വളപ്പിൽ വീട്ടിൽ 38 വയസുള്ള ഷെഫീക്കാണ് അപകടത്തിൽ മരിച്ചത്.