Friday, November 22, 2024

1103 പേര്‍ക്ക് കൂടി കോവിഡ്, 838 പേര്‍ക്ക് സമ്പര്‍ക്കം വഴി, 1049 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1103 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയിൽ 240 പേർ രോഗബാധിതരായി. കോഴിക്കോട് ജില്ലയിൽ 110 പേർക്കും, കാസർഗോഡ് ജില്ലയിൽ 105 പേർക്കും, ആലപ്പുഴ ജില്ലയിൽ 102 പേർക്കും, കൊല്ലം ജില്ലയിൽ 80 പേർക്കും, എറണാകുളം ജില്ലയിൽ 79 (ഒരാൾ മരണമടഞ്ഞു) പേർക്കും, കോട്ടയം ജില്ലയിൽ 77 പേർക്കും, മലപ്പുറം ജില്ലയിൽ 68 പേർക്കും, കണ്ണൂർ ജില്ലയിൽ 62 പേർക്കും, പത്തനംതിട്ട ജില്ലയിൽ 52 പേർക്കും, ഇടുക്കി ജില്ലയിൽ 40 പേർക്കും, തൃശൂർ ജില്ലയിൽ 36 പേർക്കും, പാലക്കാട് ജില്ലയിൽ 35 പേർക്കും, വയനാട് ജില്ലയിൽ 17 പേർക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
എറണാകുളം ജില്ലയിൽ ജൂലൈ 24 ന് മരണമടഞ്ഞ എറണാകുളം ജില്ലയിലെ ആനി ആന്റണി (76) എന്ന വ്യക്തിയുടെ പരിശോധനഫലവും ഇതിൽ ഉൾപ്പെടുന്നു.
കൂടാതെ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന കാസർഗോഡ് ജില്ലയിലെ നബീസ (63), കോഴിക്കോട് ജില്ലയിലെ റുഹിയാബി (67), മുഹമ്മദ് കോയ (58), പാലക്കാട് ജില്ലയിലെ അഞ്ജലി സുരേന്ദ്രൻ (40) എന്നിവർ മരണമടഞ്ഞു. ഇതോടെ മരണം 60 ആയി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments