ചാവക്കാട്: ചാവക്കാട് നഗരസഭയിൽ മാലിന്യ സംസ്കരണ മോണിറ്ററിംഗ് സെല്ലിന്റെ പ്രവർത്തനം ആരംഭിച്ചു. നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർമാൻ കെ.കെ മുബാറക് അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ ആരോഗ്യകാര്യ സ്ഥിര സമിതി ചെയർപേഴ്സൺ ബുഷറ ലത്തീഫ് സ്വാഗതം പറഞ്ഞു.
പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ. എ.വി മുഹമ്മദ് അൻവർ, നഗരസഭ കൗൺസിലർമാരായ എം.ആർ രാധാകൃഷ്ണൻ, കെ.വി സത്താർ, മറ്റു നഗരസഭ കൗൺസിലർമാർ നഗരസഭ ജീവനക്കാർ എന്നിവർ പങ്കെടുത്തു. നഗരസഭ സെക്രട്ടറി എം.എസ് ആകാശ് നന്ദി പറഞ്ഞു. മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി ചാവക്കാട് നഗരസഭയിലെ മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന് വേണ്ടിയാണ് നഗരസഭയിൽ മോണിറ്ററിംഗ് സെൽ ആരംഭിച്ചത്.