തൃശൂർ: കേരള ഗവ. മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ തൃശൂരിൽ ഡോക്ടേഴ്സ് ഡേ ആചരിച്ചു. തൃശൂർ ജില്ലാ റൂറൽ എസ്.പി ഡോ. നവനീത് ശർമ ഐ.പി.എസ് ഉദ്ഘടനം ചെയ്തു. തൃശൂർ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ടി.പി ശ്രീദേവി സന്നിഹിതയായി. ജില്ലാ പ്രസിഡന്റ് ഡോ. ബിനോജ് ജോർജ് മാത്യു , ജില്ലാ സെക്രട്ടറി ഡോ. ജിൽഷോ ജോർജ്, സംസ്ഥാന സമിതി അംഗവും മുൻ ജില്ലാ പ്രസിഡന്റുമായ ഡോ. വി.ഐ അസീന എന്നിവർ സംസാരിച്ചു.
ജില്ലയിലെ ആരോഗ്യവകുപ്പിൽ നിന്നും വിരമിച്ച ഡോക്ടർമാരെ ചടങ്ങിൽ ആദരിച്ചു. ആരോഗ്യ പ്രവർത്തകർക്കെതിരെ വർദ്ധിച്ചു വരുന്ന ആക്രമണങ്ങളിലും ആരോഗ്യ സ്ഥാപനങ്ങളിലെ മാനവവിഭവശ്ശേഷി കുറവിലും യോഗം ആശങ്കയറിയിച്ചു. ജില്ലാ ട്രഷറർ ഡോക്ടർ ദിവ്യ സുരേഷൻ പി നന്ദി പറഞ്ഞു. വിവിധ കലാപരിപാടികളും അരങ്ങേറി.