Wednesday, February 25, 2026

അരിമ്പൂർ സ്വദേശിയായ നഴ്സിങ് വിദ്യാർഥി ഹോസ്റ്റൽ മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു

അരിമ്പൂർ: അരിമ്പൂർ സ്വദേശിയായ നഴ്സിങ് വിദ്യാർഥി ഹോസ്റ്റൽ മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു. അരിമ്പൂർ കുന്നത്തങ്ങാടി വാഴപ്പിള്ളി വീട്ടിൽ ജോസിന്റെ മകൻ ഷാരോനാണ് (21) മരിച്ചത്. ആലത്തൂർ ക്രസന്റ് കോളേജ് ഓഫ് നഴ്‌സിങ്ങിലെ മൂന്നാം വർഷ വിദ്യാർഥിയാണ്.

ഇന്നലെ വൈകീട്ട് ക്ലാസ് കഴിഞ്ഞ് ബാങ്ക് റോഡിലെ സ്വകാര്യ ഹോസ്റ്റൽ മുറിയിൽ സഹപാഠികൾക്കൊപ്പം വിശ്രമിക്കുമ്പോൾ നാലരയോടെ ദേഹാസ്വാസ്ഥ്യമുണ്ടായി കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു. 

മാതാവ്: ജിഷ. 

സഹോദരി റോസ്ബെല്ല.

RELATED ARTICLES
- Advertisment -

Most Popular

Recent Comments