Friday, September 20, 2024

ലിവർപൂൾ ഫാൻസ്‌ ഫുട്ബോൾ ടൂർണമെൻ്റ്; ലിവർപൂൾ എഫ്.സി കടപ്പുറം ചാമ്പ്യന്മാർ

കടപ്പുറം: ലിവർപൂൾ ഫാൻസ്‌ കടപ്പുറം സംഘടിപ്പിച്ച ഫുട്ബോൾ ടൂർണമെന്റിൽ ലിവർപൂൾ എഫ്.സി കടപ്പുറം ചാമ്പ്യന്മാരായി. കടപ്പുറത്തെ 8 ടീമുകൾ മാറ്റുരച്ച ഫുട്ബോൾ ടൂർണമെന്റ് ഫൈനലിൽ വൈറ്റ് ക്യാപ്സ് വെളിച്ചെണ്ണപ്പടിയെ ഏക പക്ഷിയമായ ഒരു ഗോളിനാണ് ലിവർപൂൾ എഫ്.സി പരാജയപ്പെടുത്തിയത്. തുല്ല്യ ശക്തികളുടെ പോരാട്ടത്തിൽ ഇസ്മായിൽ നേടിയ ഗോളിനായിരുന്നു ലിവർപൂൾ എഫ്.സിയുടെ ജയം. ഫൈനലിലെ മികച്ച താരമായി ഇസ്മായിലിനെ തെരഞ്ഞെടുത്തു. കടപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ സാലിഹ ഷൗക്കത്ത് നിർവഹിച്ചു. ടൂർണമെന്റിലെ മികച്ച താരമായി വൈറ്റ് ക്യാപ്സ് താരം ജാസിബിനെയും ലിവർപൂൾ എഫ്.സി കടപ്പുറത്തിന്റെ ആദിലിനെ മികച്ച ഗോൾ കീപ്പറായും അബൂബക്കറിനെ മികച്ച ഡിഫൻഡറായും തിരഞ്ഞെടുത്തു. ലിവർപൂൾ ഫാൻസ്‌ കടപ്പുറം മെമ്പർ ആഷിഖ് യുവി, മുസ്തഫ, ഫർഷാദ്, യൂനസ്, ഹസ്സമോൻ, റിയാസ്, എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments