Friday, July 31, 2026

അന്താരാഷ്ട്ര യോഗ ദിനം; ബി.ജെ.പി ചാവക്കാട് മണ്ഡലം കമ്മിറ്റി യോഗ പരിശീലനം നടത്തി

കടപ്പുറം: അന്താരാഷ്ട്ര യോഗ ദിനത്തിൽ ബി.ജെ.പി ചാവക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ യോഗ പരിശീലനം നടത്തി. ബ്ലാങ്ങാട് എസ്.എൻ.ഡി.പി ഹാളിൽ നടന്ന പരിപാടി മഹിളാ മോർച്ച സംസ്ഥാന അധ്യക്ഷ അഡ്വ. സി നിവേദിത ഉദ്ഘാടനം ചെയ്ത് യോഗ ദിന സന്ദേശം നൽകി.

മണ്ഡലം പ്രസിഡന്റ്  കെ ആർ ബൈജു അധ്യക്ഷത വഹിച്ചു. ഡോ. ബാലകൃഷ്ണൻ, മണ്ഡലം വൈസ് പ്രസിഡന്റ് അനിൽകുമാർ എന്നിവർ യോഗ ക്ലാസിന് നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments