Friday, September 20, 2024

കോട്ടപ്പടി സെൻ്റ്  ലാസേഴ്സ് വെസ്റ്റ് ഗേറ്റ് ക്ലബ്ബ് 20-ാം വാർഷിക സമ്മേളനവും ഫാമിലി മീറ്റും സംഘടിപ്പിച്ചു

ഗുരുവായൂർ: കോട്ടപ്പടി സെൻ്റ്  ലാസേഴ്സ് വെസ്റ്റ് ഗേറ്റ് ക്ലബ്ബ് 20-ാം വാർഷിക സമ്മേളനവും ഫാമിലി മീറ്റും സംഘടിപ്പിച്ചു. ഗുരുവായൂർ നഗരസഭാ വൈസ് ചെയർപേഴ്സൺ അനിഷ്മ ഷനോജ് ഉദ്ഘാടനം ചെയ്തു. ഇടവക വികാരി ഫാദർ.ഷാജി കൊച്ചു പുരയക്കൽ മുഖ്യപ്രഭാഷണം നടത്തി. പ്രസിഡന്റ്  സേവിയർ പനക്കൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ലാസർ വാകയിൽ റിപ്പോർട്ട് അവതരിപ്പിച്ചു. ക്ലബ്ബിലെ മുതിർന്ന അംഗങ്ങളെ ആദരിക്കുകയും കലാപഠനരംഗത്ത് നേട്ടം കൈവരിച്ചവർക്ക് പുരസ്കാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. സമ്മേളനത്തിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ക്ലബ്ബ് കുടുംബാംഗങ്ങളുടെ കലാപരിപാടികളും സ്നേഹവിരുന്നും ഉണ്ടായിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments