Friday, September 20, 2024

പുത്തൻകടപ്പുറം ജി.എഫ്. യു.പി സ്കൂളിൽ വായന ദിനം ആചരിച്ചു

ചാവക്കാട്: പുത്തൻകടപ്പുറം ജി.എഫ്. യു.പി സ്കൂളിൽ വായന ദിനം ആചരിച്ചു. ഹെഡ്മിസ്ട്രസ് പി.കെ റംലബീവി ഉദ്ഘാടനം നിർവ്വഹിച്ചു. സീനിയർ അദ്ധ്യാപിക എം.കെ ജാസ്മിൻ അധ്യക്ഷത വഹിച്ചു. കവിയത്രിയും മുൻ പ്രധാന അദ്ധ്യാപികയുമായ ടി.എ ഗിരിജ, അധ്യാപകരായ  ജിൻസി, ലിൻസി, റജില, സയന, ഷീജ എന്നിവർ സംസാരിച്ചു. വായന മസാചരണത്തിന്റെഭാഗമായി ഓരോ വിദ്യാർത്ഥികളുടെയും ജന്മദിനത്തിൽ രണ്ട് ബുക്ക് വീതം സ്കൂൾ ലൈബ്രറിക്ക് നൽകുക, വീടുകളിൽ നിന്ന്പുസ്തക സമാഹരണ യജ്ഞം, പി.എൻ പണിക്കർ അനുസ്മരണം, സ്കൂൾ അസംബ്ലിയിൽ ദിനേന അമ്മ വായന തുടങ്ങി പ്രവർത്തങ്ങൾ നടത്താനും തീരുമാനിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments