Tuesday, July 28, 2026

ബാൻ്റ് മേളത്തിന്റെ അകമ്പടിയോടെ ചാവക്കാട് എം.ആർ.ആർ.എം.എച്ച്.എസ് സ്കൂളിൽ നേഴ്സറി പ്രവേശനോത്സവം

ചാവക്കാട്: എം.ആർ.ആർ.എം.എച്ച്.എസ് സ്കൂളിലെ നേഴ്സറി പ്രവേശനോത്സവം ബാൻ്റ് മേളത്തിന്റെ അകമ്പടിയോടെ  ആഘോഷിച്ചു. വാർഡ് കൗൺസിലർ എം.ബി പ്രമീള ഉദ്ഘാടനം ചെയ്തു. പ്രധാനധ്യാപിക എം സന്ധ്യ സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡന്റ് ഷൈബി വത്സൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ഇൻ ചാർജ് എം.ഡി ഷീബ ആമുഖപ്രഭാഷണം നടത്തി. നവാഗതരായ കുട്ടികളെ മധുരം നൽകി സ്വീകരിച്ചു. ജെ ലൗലി, പി ഷീജ, എൻ.വി മധു, സി.എൽ മാത്യൂസ്, ലത്തീഫ്, മജീദ് റസിയ എന്നിവർ  സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments