ഗുരുവായൂർ: തിരുവെങ്കിടം മേഖല കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘വിജയാരവം 2024’ സംഘടിപ്പിച്ചു. നഗരസഭ കൗൺസിലർ വി.കെ സുജിത് ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി ഒ.പി ജോൺസൺ അദ്ധ്യക്ഷത വഹിച്ചു. ബാലൻ വാറണാട്ട് ആമുഖപ്രസംഗം നടത്തി. മുതിർന്ന കോൺഗ്രസ്സ് നേതാക്കളായ ശശി വാറണാട്ട് പ്രതിഭാ ഉപഹാര സമർപ്പണവും പി.ഐ ലാസർ മാസ്റ്റർ ഉന്നത വിജയ വിദ്യാർത്ഥികൾക്ക് അനുമോദന മെഡലുകളും സമ്മാനിച്ചു.
യോഗ അദ്ധ്യാപിക വീണടീച്ചർ, കലാകാരൻ ടി ചന്ദ്രശേഖർ, ദന്തഡോക്ർ ഡോ. പ്രദീപ് പ്രഭാകരൻ എന്നിവരെയും മികച്ച വിജയം നേടിയ ഇരുപതോളം വിദ്യാർത്ഥി പ്രതിഭകൾ തുടങ്ങിയവരെയും സ്നേഹാദരംനൽകി അനുമോദിച്ചു. അംഗൻവാടി, ഉന്നത ബിരുദദാരികൾ തുടങ്ങിയവർക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ചടങ്ങിൽ പങ്കെടുക്കാൻ കഴിയാത്തവർക്ക് വാർഡ് കൗൺസിലറുടെ നേതൃത്വത്തിൽ വസതിയിൽ എത്തിയും ഉപഹാരങ്ങളും, പഠനോപകരങ്ങളും സമ്മാനിച്ചു.ശിവൻ പാലിയത്ത്, കെ.കെ ഉണ്ണികൃഷ്ണൻ, വിജയകുമാർ അകമ്പടി സ്റ്റീഫൻ ജോസ്, മനീഷ് നീലമന, സ്റ്റാൻജോ മേലിട്ട് സ്വർണ്ണം സച്ചിദാനന്ദൻ എന്നിവർ സംസാരിച്ചു. അപ്പു പുത്തൻവീട്ടീൽ, വി ബാലകൃഷ്ണൻ നായർ, ഷൺമുഖൻ തെച്ചിയിൽ, പി ഹരിനാരായണൻ, കെ രമേശൻ, വി ബാലചന്ദ്രൻ, എം ശങ്കരനാരായണൻ, ഹരികൂടത്തിങ്കൽ, ഹരി കുറുപ്പ്, സുര മുറിയിക്കൽ എന്നിവർ നേതൃത്വം നൽകി.