കൊച്ചി: ലോക്സൈഡൌൺ സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയിലും തളരാതെ സ്വർണം. സ്വർണ വില ഇന്ന് പവന് 400 രൂപ വർധിച്ചു. ഇതോടെ വില പവന് 34,800 രൂപ ആയി ഉയർന്നു. ഗ്രാമിന് 4350 രൂപയായി. 34,400 രൂപയായിരുന്നു ഒരു പവന് ഇന്നലത്തെ വില. അതേസമയം സംസ്ഥാനത്ത് ചെറിയ സ്വർണകടകൾ തുറന്നെങ്കിലും വാങ്ങാനെത്തുന്നവരുടെ എണ്ണം കുറവാണെന്ന് ജ്വല്ലറി ഉടമകൾ പറയുന്നത്. സ്വർണത്തിൻറ ഉയർന്ന വിലയും സാമ്പത്തിക പ്രതിസന്ധിയുമാണ് ഉപഭോക്താക്കളെ അകറ്റുന്നതെന്നും ജ്വല്ലറി ഉടമകൾ പറയുന്നു.